kpcc list
കെ പി സി സി ഭാരവാഹിപ്പട്ടിക വൈകാന്‍ കാരണം താനും ഉമ്മന്‍ ചാണ്ടിയുമല്ല: ചെന്നിത്തല
പട്ടിക മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന് തനിക്ക് അറിയില്ല

തിരുവനന്തപുരം | കെ പി സി സി ഭാരവാഹിപ്പട്ടികയില്‍ താന്‍ ഒരുത്തിലുള്ള സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാരവാഹി പട്ടിക കെ പി സി സി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. പട്ടിക പുറത്തിറക്കുന്നത് വൈകുന്നതിന് പിന്നില്‍ താനോ ഉമ്മന്‍ചാണ്ടിയോ അല്ലെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----