Connect with us

punjab election 2022

പഞ്ചാബില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി

അരവിന്ദ് കേജ്രിവാള്‍ ആണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്

Published

|

Last Updated

അമൃത്സര്‍ | പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭഗവത് സിംഗ് മന്നിനെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച ശേഷമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എ എ പി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ ആണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

ഭഗവത് മന്നിനെ 93 ശതമാനം ആളുകള്‍ പിന്തുണച്ചതായി പാര്‍ട്ടി അറിയിച്ചു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനാണ് ബാക്കി മൂന്നു ശതമാനം വോട്ട് ലഭിച്ചത്. കേജ്രിവാളിന് ഏതാനും വോട്ട് ലഭിച്ചെങ്കിലും ഇത് അസാധുവായി പ്രഖ്യാപിച്ചു.

പഞ്ചാബില്‍ എ എ പി വിജയിക്കുമെന്നതിന്റെ സൂചനയാണ് വോട്ടെടുപ്പ് വ്യക്തമാക്കുന്നത്. എ എ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പഞ്ചാബിന്റെ അടുത്ത മുഖ്യമന്ത്രിയും ഭഗവത് സിംഗ് മന്‍ തന്നെയാണെന്ന് കേജ്രിവാള്‍ പറഞ്ഞു.

Latest