Connect with us

suicide

അശാസ്ത്രീയ ലോക്ഡൗണ് ജീവിതം തകര്‍ത്തെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പെഴുതിയ ശേഷം ആത്മഹത്യ ചെയ്തു

കോട്ടയം സ്വദേശിയായ സരിന്‍ മോഹനാണ് ആത്മഹത്യ ചെയ്തത്

Published

|

Last Updated

കോട്ടയം | സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ മൂലം കടബാധ്യതയിലായെന്ന് വ്യക്തമാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശിയായ സരിന്‍ മോഹനാണ് ആത്മഹത്യ ചെയ്തത്. കുറിച്ചിയില്‍ ഇന്ന് പുലര്‍ച്ചെ തീവണ്ടിക്ക് മുന്നില്‍ ചാടിയാണ് സരിന്‍ ആത്മഹത്യ ചെയ്തത്.

തന്റെ മരണത്തോടെയെങ്കിലും സര്‍ക്കാറിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു പോസ്റ്റില്‍ ഉണ്ടായിരുന്നത്. ആറ് മാസം മുമ്പ് വരെ കുഴപ്പമില്ലാതെ തന്റെ ഹോട്ടല്‍ ബിസിനസ് നടന്നുപോയിരുന്നു. എന്നാല്‍ അശാസ്ത്രീയമായ ലോക്ഡൗണ് തന്റെ ജീവനോപാധി തകര്‍ത്തെന്ന് കുറിപ്പില്‍ പറയുന്നു.

എല്ലാം തകര്‍ന്നപ്പോള്‍ ലോക്ഡൗണ് മാറ്റി. ഇപ്പോള്‍ പ്രൈവറ്റ് ബേങ്കുകളുടെയും ബ്ലേഡുകാരുടേയും ഭീഷണിയാണെന്ന് സരിന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഭാര്യം രണ്ട് കുട്ടികളും ഉള്ള തന്റെ ഒരു മകന്‍ ഓട്ടിസം ബാധിതനാണെന്നും കുറിപ്പില്‍ പറയുന്നു.

Latest