National
മഹാരാഷ്ട്രയിലെ ജനങ്ങൾ തന്നോട് ഇങ്ങനെ ചെയ്‌തെന്ന് വിശ്വസിക്കാനാകുന്നില്ല; തിരിച്ചടിയില്‍ പ്രതികരിച്ച് ഉദ്ധവ് താക്കറെ
കാര്‍ഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും വലിയ പ്രതിസന്ധിയായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇങ്ങനെയൊരു വോട്ട് സുനാമി ഉണ്ടാക്കാന്‍ ഈ പ്രശ്നങ്ങളെ എന്‍ഡിഎ പരിഗണിച്ചിട്ടുണ്ടോ എന്നുപോലും സംശയമാണ്.
മുബൈ | മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതികരണവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര ഇത് തന്നോട് ചെയ്തുവെന്ന് വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് കാലഘട്ടത്ത് ഒരു കുടുംബനാഥനെപ്പോലെയാണ് ഞാന്‍ ജനങ്ങള്‍ക്കൊപ്പം നിന്നത്. ജനങ്ങള്‍ ഞങ്ങളെയാണ് കേട്ടത്. അമിത് ഷായെയും മോദിയെയും കേള്‍ക്കേണ്ട എന്ന് ജനങ്ങള്‍ തന്നെ പറയുന്നുണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് അവര്‍ക്കിത്ര വോട്ട് കിട്ടിയത്.ബിജെപി ഒരു പാര്‍ട്ടി ഒരു രാജ്യം എന്നനിലയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകുകയാന്നെന്നും ഉദ്ധവ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ എന്‍ഡിഎ തരംഗമല്ല, വോട്ടിന്റെ സുനാമി ഉണ്ടായതായാണ് മനസ്സിലാവുന്നത്. എന്നാല്‍ ഇത്തരമൊരു ജനവിധിയുണ്ടാവാന്‍ അവര്‍ എന്താണ് ചെയ്തതെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും വലിയ പ്രതിസന്ധിയായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇങ്ങനെയൊരു വോട്ട് സുനാമി ഉണ്ടാക്കാന്‍ ഈ പ്രശ്നങ്ങളെ എന്‍ഡിഎ പരിഗണിച്ചിട്ടുണ്ടോ എന്നുപോലും സംശയമാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം വമ്പന്‍ വിജയമാണ് നേടിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിഭീകര ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് മഹായുതി സഖ്യം. സഖ്യത്തിലെ നിയുക്ത എംഎല്‍എമാരുടെ നിയമസഭാ കക്ഷയോഗം ഇന്ന് നടന്നേക്കും.