Connect with us

inl issue

കാരാട്ട് റസാഖിനെ താന്‍ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിട്ടില്ല; അഹമ്മദ് ദേവര്‍ കോവില്‍

ഐ എന്‍ എല്ലിലേക്ക് ആര്‍ക്കും വരാം; കൊടുവള്ളിയിലുണ്ടായത് സൗഹൃദ കൂടിക്കാഴ്ച

Published

|

Last Updated

കോഴിക്കോട് | മുന്‍ കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖിനെ ഐ എന്‍ എല്ലിലേക്ക് താന്‍ ക്ഷണിച്ചതായ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കൊടുവള്ളിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് റസാഖിനെ കണ്ടെത്. അവിടെ പാര്‍ട്ടി പ്രവേശനവുനമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ചര്‍ച്ചയുമുണ്ടായിട്ടില്ല. ആര്‍ക്കും വരാവുന്ന ഓപ്പണ്‍ മെമ്പര്‍ഷിപ്പാണ് പാര്‍ട്ടിയുടേതെന്നും ദേവര്‍കോവില്‍ പറഞ്ഞു. ഐ എന്‍ എല്ലില്‍ ആഭ്യന്തര പ്രശ്നമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കരാട്ട് റസാഖ് ഐ എന്‍ എല്ലില്‍ ചേരുന്നുവെന്നും ഇതിന് അഹമ്മദ് ദേവര്‍ കോവില്‍ മുന്‍കൈ എടുക്കുന്നതായും മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് റസാഖ് രംഗത്തെത്തിയിരുന്നു.

 

 

---- facebook comment plugin here -----

Latest