Connect with us

Kerala

മാധ്യമങ്ങളില്‍ വന്നതൊന്നും താന്‍ എഴുതിയതല്ല; പോളിംഗ് ദിനത്തിലെ വിവാദം ആസൂത്രിതം: നിലപാടില്‍ ഉറച്ച് ഇപി ജയരാജന്‍

പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്റെ സ്ഥാനാര്‍ഥിത്വം

Published

|

Last Updated

പാലക്കാട് | ആത്മകഥ എഴുതുന്നത് സ്വയം രീതിക്കാണെന്നും കൂലിക്ക് എഴുതിപ്പിക്കുന്ന രീതിയില്ലെന്നും ആവര്‍ത്തിച്ച് ഇ പി ജയരാജന്‍. പോളിങ് ദിനത്തില്‍ തന്റെ പേരില്‍ വന്ന ആത്മകഥക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. മാധ്യമങ്ങളില്‍ വന്നതൊന്നും താന്‍ എഴുതിയതല്ലെന്നും ജയരാജന്‍ പറഞ്ഞു.

വഴിവിട്ട ചിലത് നടന്നിട്ടുണ്ട്. ഡിസി ബുക്കസിന് പ്രസിദ്ധീകരണ അവകാശം നല്‍കിയിട്ടില്ല. പിന്നിലുള്ളത് വൃത്തിക്കെട്ട രാഷ്ട്രീയം. ഇതില്‍ ശക്തമായ നിയമനടപടി ഉണ്ടാവണമെന്നും ഇപി പറഞ്ഞു.

അതേസമയം പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്റെ സ്ഥാനാര്‍ഥിത്വമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഡോ. പി സരിന്‍ പൊതു സമൂഹത്തോട് പ്രതിജ്ഞ ബദ്ധനായ ചെറുപ്പക്കാരനാണ്. സരിന്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി. എംബിബിസിന് ശേഷം സിവില്‍ സര്‍വീസ് ആഗ്രഹിച്ചു. ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്തു. അദ്ദേഹം അപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമായിരുന്നു.

ഈ മണ്ഡലത്തില്‍ ഏറ്റവും യോഗ്യനായ ഏറ്റവും അര്‍ഹതയുള്ള നല്ല ചെറുപ്പക്കാരനെയാണ് സിപിഎം സ്ഥാനാര്‍ഥിയാക്കിയതെന്നും ഇപി പറഞ്ഞു. ഏത് രംഗത്തും പണമുണ്ടാക്കാന്‍ കഴിയുന്ന ഉന്നതനായ വ്യക്തി അത് രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നത് മഹത്തരമാണ്.എല്ലാവരും സരിന് വോട്ട് ചെയ്യുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.