Connect with us

congress issue

തന്റെ മറ ചെന്നിത്തലക്ക് ആവശ്യമില്ല; തിരുവഞ്ചൂരിന് ഉമ്മന്‍ചാണ്ടിയുടെ മറുപടി

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശ്രദ്ധേയനായ കോണ്‍ഗ്രസ് നേതാവാണ് ചെന്നിത്തല

Published

|

Last Updated

കോട്ടയം |  ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍ നിന്ന് കളിക്കരുതെന്ന രമേശ് ചെന്നിത്തലക്കുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഉമ്മന്‍ചാണ്ടി തന്നെ രംഗത്ത്. ഇന്നലെ കോട്ടയത്ത് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനകള്‍ ഒന്നും തള്ളാതെ പ്രതികരിച്ച ഉമ്മന്‍ചാണ്ടി തന്റെ മറ പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലക്ക് ആവശ്യമില്ലെന്ന് പറഞ്ഞു. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശ്രദ്ധേയനായ കോണ്‍ഗ്രസ് നേതാവാണ് ചെന്നിത്തലയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

കെ പി സി സി നേതൃത്വം ചര്‍ച്ചക്ക് തയ്യാറായല്‍ ചര്‍ച്ച നടക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ടി സിദ്ദീഖ് അടക്കമുള്ളവര്‍ നടത്തിയ പ്രതികരണത്തിന് ഒരു മറുപടിയും പറയാതെ ചിരിച്ച് ഒഴിവാക്കുകയായിരുന്നു. കോണ്‍ഗ്രസിലെ പ്രശ്‌നം സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചെങ്കിലും മൗനം മാത്രമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

 

 

Latest