Connect with us

Kerala

മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചു; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ

മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

|

Last Updated

കോഴിക്കോട്| പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ച ആളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ആര്‍ടിഒ. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് ആര്‍ടിഒയുടെ നടപടി. എ.ഐ കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്ന് കാട്ടിയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ കുഞ്ഞിനെ നിര്‍ത്തി വണ്ടിയോടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മലപ്പുറത്ത് നിന്ന് കുടുംബവുമൊത്ത് കുറ്റ്യാടിയിലേക്ക് പോകവെ കുട്ടി കരഞ്ഞപ്പോള്‍ കരച്ചിടലക്കാന്‍ മടിയിലിരുത്തിയതാണെന്നാണ് മുസ്തഫ ഇതിന് നല്‍കിയ വിശദീകരണം.

 

 

 

Latest