Connect with us

palakkad murder

വീട്ടില്‍ കയറി യുവതിയെ കഴുത്ത് ഞെരിച്ചു കൊന്നു

കൊല്ലപ്പെട്ടത് ഡി വെെ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായ യുവതി; പ്രതി പിടിയില്‍

Published

|

Last Updated

ആലത്തൂര്‍ | ‌ പാലക്കാട് ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ വീട്ടില്‍ കയറി യുവാവ് കഴുത്തു ഞെരിച്ചു കൊന്നു. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയയെയാണ് (24) കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മേലാര്‍കാട് പഞ്ചായത്ത് സി ഡി എസ് അംഗവും ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായ സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. സൂര്യപ്രിയയും സുജീഷും തമ്മില്‍ ആറ് വര്‍ഷമായി പരിചയമുണ്ട്. കൊലക്ക് പിന്നിലെ കാരണം വ്യക്തമല്ല.

ഇന്ന് രാവിലെ 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി സുജീഷ് സൂര്യപ്രിയയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഫോണും എടുത്തുകൊണ്ടാണ് പ്രതി ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങിയത്. ആലത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest