Kerala
കടലില്‍ വല വീശുന്നതിനിടെ വെള്ളത്തില്‍ വീണു; യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അര്‍ഷാദ് അപകടത്തില്‍പെട്ടത്.

കുമ്പള| കുമ്പള കോയിപ്പാടി കടപ്പുറത്ത് കടലില്‍ വല വീശുന്നതിനിടെ വെള്ളത്തില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം അഴിമുഖത്ത് കണ്ടെത്തി. പെറുവാട് ഫിഷറീസ് കോളനിയിലെ അബ്ദുല്ലയുടെ മകന്‍ അര്‍ഷാദി (19)ന്റെ മൃതദേഹമാണ് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കടലില്‍ വല വീശുന്നതിനിടെ അര്‍ഷാദ് അപകടത്തില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും കുമ്പള തീരദേശ പോലീസും കുമ്പള പോലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: ഫാത്തിമ. സഹോദരി: അര്‍ഷാന.
---- facebook comment plugin here -----