Connect with us

monson mavunkal case

മോന്‍സനുമായി തനിക്ക് പണമിടപാടില്ല; വീട്ടില്‍ പോയത് കണ്ണ് കാണിക്കാന്‍- കെ സുധാകരന്‍

'പിണറായിക്കെതിരേയുള്ള അങ്കം താന്‍ അവസാനിപ്പിച്ചത്; വീണ്ടും തുടങ്ങണോയെന്ന് ആലോചിക്കും'

Published

|

Last Updated

കോഴിക്കോട് | കണ്ണിന്റെ പ്രശ്‌നം കാണിക്കാനാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. എറണാകുളത്തെ ഒരു പ്രവര്‍ത്തകന്‍ പറഞ്ഞത് പ്രാകാരമാണ് ചികിത്സക്ക് പോയത്. തനിക്ക് ചെറിയ ജാഗ്രതക്കുറവുണ്ടായി. ആഢംബരവും അലങ്കാരവും കണ്ടാല്‍ ആരും വിശ്വസിച്ച് പോകും. മോന്‍സനുമായി തനിക്ക് പണമിടപാടില്ലെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കച്ചവടത്തിനായി മോന്‍ഡന്‍ തന്റെ സാന്നിധ്യം ദുരുപയോഗം ചെയ്തു. മോന്‍സന്‍ പെരുങ്കള്ളനാണ്. തട്ടിപ്പുകാരനാണ്. മോന്‍സന്റെ വ്യാജ ചികിത്സക്കെതിരെ നിയമനടപടി സ്വീകരിക്കും. മോന്‍സന്‌റെ വീട്ടില്‍ താന്‍ താമസിച്ചിട്ടില്ല. തനിക്കിതെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരേയും നിയമ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയെ താങ്ങുന്നവരും മോന്‍സനെ കണ്ടിട്ടുണ്ട്. അനൂപ് പണം നല്‍കിയത് തന്റെ സാന്നിധ്യത്തിലല്ല. പരാതിക്കാരനായ അനൂപിനെ കണ്ടിട്ടുണ്ട്. അദ്ദേഹവുമായി ഒരു ഇടപാടുമില്ല.

പിണറായിക്കെതിരേയുള്ള അങ്കം താന്‍ അവസാനിപ്പിച്ചതാണ്. പുതിയ സാഹചര്യത്തില്‍ വീണ്ടും തുടങ്ങണോയെന്ന് തീരുമാനിക്കും. പിണറായിക്കെതിരേയും പലതും തന്റെ പക്കലുണ്ട്. കോണ്‍ഗ്രസിന്റെ തിരിച്ചുവര് സി പി എം ഭയക്കുന്നു. ഇതിനാല്‍ രാഷ്ട്രീയമായി തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുകാണ്. സി പി എം വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്നും സുധാകരന്‍ പറഞ്ഞു. ബെന്നി ബെഹന്നാന്‍ നടത്തിയ വിമര്‍ശനത്തില്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest