Kerala
ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ല, അഭിപ്രായ സ്വാതന്ത്ര്യം തനിക്കുമുണ്ട്; സസ്‌പെന്‍ഷനോട് പ്രതികരിച്ച് എന്‍ പ്രശാന്ത്
വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. ഭാഷാപ്രയോഗം നടത്താന്‍ അവകാശമുണ്ട്. ഉത്തരവ് കിട്ടിയിട്ടില്ലെന്നും ലഭിച്ച ശേഷം കൂടുതല്‍ വിശദമായി കാര്യങ്ങള്‍ പറയാമെന്നും പ്രശാന്ത്.

തിരുവനന്തപുരം | സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ നടപടിയോട് പ്രതികരിച്ച് എന്‍ പ്രശാന്ത് ഐ എ എസ്. ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം തനിക്കുമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഉത്തരവ് കിട്ടിയിട്ടില്ലെന്നും ലഭിച്ച ശേഷം കൂടുതല്‍ വിശദമായി കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. ഭാഷാപ്രയോഗം നടത്താന്‍ അവകാശമുണ്ട്. ജീവിതത്തില്‍ ലഭിച്ച ആദ്യ സസ്‌പെന്‍ഷനാണ് ഇതെന്നും പ്രശാന്ത് പറഞ്ഞു.
അഡീഷനല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ പരസ്യമായി അധിക്ഷേപിച്ചതിനാണ് എന്‍ പ്രശാന്തിനെതിരെ നടപടിയെടുത്തത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്തിനെയും വ്യവസായ വകുപ്പ് ഡയരക്ടര്‍ കെ ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കിയത്. ഗുരുതര അച്ചടക്ക ലംഘനവും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധമുള്ള പ്രവര്‍ത്തനവുമാണ് നടപടിക്ക് ആധാരമായി ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍.