Kerala
മേയറുടെ കത്ത് തനിക്ക് കിട്ടിയിട്ടില്ല; വ്യാജ കത്താണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ആനാവൂര്‍
കത്ത് വ്യാജമാണെങ്കില്‍ മേയറുമായി കൂടിയാലോചിച്ച ശേഷം പരാതി നല്‍കുന്നത് തീരുമാനിക്കുമെന്നും ആനാവൂര്‍ പറഞ്ഞു

തിരുവനന്തപുരം | നഗരസഭയിലെ കരാര്‍ നിയമനത്തിന് തിരുവനന്തപുരം മേയര്‍ പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഇത്തരമൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവെയുള്ളുവെന്നും ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കത്ത് വ്യാജമാണെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ല. വാര്‍ത്തയില്‍ പറയുന്ന മേയറുടെ ലെറ്റര്‍ പാഡ് ഒറിജിനലാണോയെന്ന് അറിയില്ല. മേയര്‍ സ്ഥലത്തില്ലാത്തതിനാല്‍ ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. വസ്തുത പരിശോധിച്ചശേഷം വിഷയത്തില്‍ മറുപടി പറയാമെന്നും ആനാവൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.കത്ത് വ്യാജമാണെങ്കില്‍ മേയറുമായി കൂടിയാലോചിച്ച ശേഷം പരാതി നല്‍കുന്നത് തീരുമാനിക്കുമെന്നും ആനാവൂര്‍ പറഞ്ഞു