Connect with us

Kerala

മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന വി ഡി സതീശന്റെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം: എം കെ മുനീര്‍

മുസ്ലിം ലീഗ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്

Published

|

Last Updated

കോഴിക്കോട് | മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. മുനമ്പം വിഷയം എന്താണെന്ന് പറയേണ്ടത് സര്‍ക്കാറാണ്. സര്‍ക്കാര്‍ മൗനം വെടിഞ്ഞാല്‍ എല്ലാ ചര്‍ച്ചകളും അവസാനിക്കും.

ഞാന്‍ എന്റെ കാര്യമാണ് പറഞ്ഞത്. മുസ്ലിം ലീഗ് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാകുന്ന യാതൊരു പ്രശ്നവും ഉണ്ടാകാന്‍ പാടില്ല. സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും അതുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുപ്രഭാതത്തിലെ തിരഞ്ഞെടുപ്പ് പരസ്യത്തെക്കുറിച്ച് പറയാന്‍ താന്‍ സുപ്രഭാതം ബോര്‍ഡില്‍ ഇല്ലെന്നും ചന്ദ്രികയുടെ ബോര്‍ഡിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Latest