Kerala
കര്‍ഷകനാണ്.....കളപറിക്കാനിറങ്ങിയതാ; വിവാദങ്ങള്‍ക്കിടെ വീണ്ടും ഫേസ്ബുക്ക് കുറിപ്പുമായി എന്‍ പ്രശാന്ത് ഐഎഎസ്
കര്‍ഷകനാണ്... കള പറിക്കാന്‍ ഇറങ്ങിയതാ.. .കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!' എന്നാണ് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്

തിരുവനന്തപുരം | അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെ സാമൂഹിക മാധ്യമക്കുറിപ്പുകളിലൂടെ അവഹേളിച്ച സംഭവത്തില്‍ നടപടിക്ക് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശിപാര്‍ശ ചെയ്യപ്പെട്ടിരിക്കെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐ എ എസ് രംഗത്ത്. കള പറിക്കാന്‍ ഉപയോഗിക്കുന്ന വീഡറുമായി ബന്ധപ്പെട്ടുള്ള കുറിപ്പാണ് പ്രശാന്ത് പങ്കുവച്ചിരിക്കുന്നത്.
‘കര്‍ഷകനാണ്… കള പറിക്കാന്‍ ഇറങ്ങിയതാ.. .കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!’ എന്നാണ് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. വിവാദങ്ങളില്‍ ഇന്ന് സര്‍ക്കാര്‍ നടപടിക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ലൂസിഫര്‍ സിനിമയിലെ ഡയലോഗും ചേര്‍ത്തുള്ള പ്രശാന്തിന്റെ കുറിപ്പ് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയിലെ റീപ്പര്‍, ടില്ലര്‍ മാര്‍ക്കറ്റ് മാത്രമല്ല, ഈ-ബഗ്ഗി, ഈ.വി, ട്രാക്ടര്‍, സോളാര്‍ ഓട്ടോ, ഹൈഡ്രോപോണിക്‌സ്, ഹാര്‍വസ്റ്റര്‍, പവര്‍ വീഡര്‍, വളം, വിത്ത്-നടീല്‍ വസ്തുക്കള്‍- എനിവയുടെ മാര്‍ക്കറ്റുകളിലേക്കും കാംകോ ശക്തമായി പ്രവേശിക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും മികച്ച ഡീലര്‍ നെറ്റ്വര്‍ക്ക്, ഫിനാന്‍സ് ഓപ്ഷനുകള്‍..ഫലഭൂയിഷ്ടമായ കൃഷിയിടത്തെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പുര്‍ണ്ണമായും കാംകോയുടെ വീഡര്‍ നശിപ്പിക്കുന്നു. കളകളെ ഇനി ഭയപ്പെടേണ്ടതില്ല, ഒന്നാന്തരം വീഡര്‍ വന്ന് കഴിഞ്ഞു!- ഇതാണ് കുറിപ്പിലുള്ളത്.