Kerala
താൻ ഗണേശ ഭക്തൻ; പഴയ പ്രസ്താവന പുതിയ വിവാദവുമായി കൂട്ടിക്കുഴക്കരുതെന്നും ശശി തരൂർ
'മതവിശ്വാസം ഇല്ലാത്ത ആൾക്ക് മതത്തെ കുറിച്ച് പറയേണ്ട ആവശ്യം കാണുന്നില്ല.'
ന്യൂഡൽഹി | താൻ ഗണേശ ഭക്തനാണെന്നും അതെല്ലാവർക്കും അറിയാമെന്നും നിലവിലെ വിവാദവുമായി തൻ്റെ പഴയ പ്രസ്താവനയെ കൂട്ടിക്കുഴക്കരുതെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എം പി പറഞ്ഞു. മതവിശ്വാസം ഇല്ലാത്ത ആൾക്ക് മതത്തെ കുറിച്ച് പറയേണ്ട ആവശ്യം കാണുന്നില്ല. ഞാൻ അന്യന്‍റെ മതവിശ്വാസത്തെ കുറിച്ച് പറയുന്നില്ല, എനിക്കത് പറയാൻ അവകാശമില്ല. വിശ്വാസത്തെ എപ്പോഴും ബഹുമാനിക്കണം. ഒരിക്കലും ആരെയും വേദനിപ്പിക്കരുതെന്നും തരൂർ പറഞ്ഞു.
ഗണപതിയുടേത് പ്ലാസ്റ്റിക് സർജറിയല്ലെന്നും തരൂർ പറഞ്ഞു. ആ നിലപാടിൽ മാറ്റമില്ല. പ്ലാസ്റ്റിക് സർജറി കണ്ടെത്തിയത് ഇന്ത്യക്കാരനായ സുശ്രുതനാണ്. രണ്ടായിരം വർഷം മുമ്പാണ് അത് നടന്നത്. അതിന് തെളിവുണ്ട്.
പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട് ദൈവത്തെ കൊണ്ടുവരേണ്ടതില്ല. ആനയുടെ തലയും മനുഷ്യന്‍റെ ഉടലും ഒരിക്കലും ഒരുമിച്ചു വരില്ല. അതൊരു സങ്കല്പമാണെന്നും തരൂർ പറഞ്ഞു.