franko mulakkal case
ദൈവത്തിന്റെ ശക്തി ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള മിഷനറിയാണ് താന്‍; അതിന് അവസരം ലഭിച്ചുവെന്ന് ബിഷപ്പ് ഫ്രാങ്കോ
'ഫലം ഉള്ളമരത്തില്‍ കല്ലെറിയും. അതില്‍ അഭിമാനമേയുള്ളു'
കോട്ടയം | കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോടതി കുറ്റ വിമുക്തനാക്കിയ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ആദ്യ പ്രതികരണം പുറത്ത്. ദൈവമുണ്ടെന്നും ദൈവത്തിന്റെ ശക്തിയെന്തെന്നും ലോകത്തെ കാണിച്ചുകൊടുക്കാനുള്ള മിഷനറിയാണ് ഞാന്‍. അതിന് ദൈവം അവസരം തന്നുവെന്നും ഫ്രാങ്കോ പ്രതികരിച്ചു.
ദൈവത്തിന്റെ കോടതിയിലെ വിധി ഭൂമിയിലെ കോടതയില്‍ വരട്ടേ എന്ന് ഞാന്‍ പ്രര്‍ഥിച്ചു. പ്രാര്‍ഥനക്ക് ശക്തിയുണ്ടെന്ന് ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും മനസിലായി. സത്യത്തെ സ്‌നേഹിക്കുന്നവരും സത്യത്തില്‍ വിശ്വസിക്കുന്നവരും എപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്നു. ഫലം ഉള്ളമരത്തില്‍ കല്ലെറിയും. അതില്‍ അഭിമാനമേയുള്ളുവെന്നും തുടര്‍ന്നും പ്രാര്‍ഥിക്കാനും ദൈവത്തെ സ്തുതിക്കാനും ഫ്രാങ്കോ വിശ്വാസികളോട് ആവശ്യപ്പെട്ടു.
വിധി കേട്ട ശേഷം പുറത്തിറങ്ങിയ ഫ്രാങ്കോ പള്ളിയിലെത്തി കുര്‍ബാനക്ക് നേതൃത്വം കൊടുത്തു.