Connect with us

Kerala

'വിശ്വാസ്യത നഷ്ടപ്പെട്ട ഉദ്യോഗസ്ഥനാണ്'; ശ്രീറാം ഐ എ എസിന് ദുരിതാശ്വാസ നിധി പരാതി പരിഹാര സെല്ലിന്റെ ചുമതല നല്‍കിയതിനെതിരെ വി ടി ബല്‍റാം

പല കാരണങ്ങള്‍ കൊണ്ട് സ്ഥിരം വിവാദനായകനായ ഒരാളെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നല്‍കിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി വിലയിരുത്തണമെന്ന് ബല്‍റാം

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് രൂപവത്കരിച്ച പരാതി പരിഹാരസെല്ലിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാന്‍ ഐ എ എസിന് നല്‍കിയതിനെതിരെ വി ടി ബല്‍റാം. പല കാരണങ്ങള്‍ കൊണ്ട് സ്ഥിരം വിവാദനായകനായ ഒരാളെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നല്‍കിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി വിലയിരുത്തണമെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. ശ്രീറാം വിശ്വാസ്യത നഷ്ടപ്പെട്ട ഉദ്യോഗസ്ഥനാണെന്നും കുറിപ്പില്‍ പറയുന്നു. സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം.

ധനവകുപ്പ് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്. ഇതിനായി മൊബൈല്‍ നമ്പരും ഈ മെയില്‍ വിലാസവും പുറത്തിറക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്.പല കാരണങ്ങള്‍ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നല്‍കിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണം

 

---- facebook comment plugin here -----