Connect with us

Kerala

'മസാല ബോണ്ടില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്വമില്ല;തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയര്‍മാനായ ബോര്‍ഡ്'

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് നല്‍കിയ മറുപടിയിലാണ് തോമസ് ഐസക്ക് ഇക്കാര്യം പറയുന്നത്

Published

|

Last Updated

തിരുവനന്തപുരം  | മസാല ബോണ്ട് ഇറക്കിയതില്‍ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നും തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബി മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് നല്‍കിയ മറുപടിയിലാണ് തോമസ് ഐസക്ക് ഇക്കാര്യം പറയുന്നത്. കേസില്‍ കഴിഞ്ഞ ദിവസം ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഹാജരാകില്ലെന്ന് തോമസ് ഐസക്ക് അറിയിക്കുകയായിരുന്നു.

കിഫ്ബി മസാല ബോണ്ടില്‍ തനിക്ക് ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഉള്ളത്. ധനമന്ത്രി എന്ന നിലയില്‍ അക്കാര്യങ്ങള്‍ ചെയ്തു. മറ്റു തീരുമാനങ്ങളെടുത്തത് മുഖ്യമന്ത്രി ഡയറക്ടറായിട്ടുള്ള ബോര്‍ഡാണെന്നും ഇഡിയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.

നേരത്തെ ഈ മാസം 12-ന് ഹാജരാകാന്‍ ഇഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 21-വരെ ചില തിരക്കുകളുള്ളതിനാല്‍ വരാന്‍ കഴിയില്ലെന്ന മറുപടി നല്‍കിയിരുന്നു. ലണ്ടന്‍ സ്റ്റോക് എസ്‌ചേഞ്ചിലൂടെ കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതില്‍ ക്രമക്കേട് നടന്നെന്ന സിഎജി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇഡിയും ഫെമ ലംഘനത്തില്‍ അന്വേഷണം തുടങ്ങിയത്. കിഫ്ബി സിഇഒ, മുന്‍ മന്ത്രി തോമസ് ഐസക് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണം

 

---- facebook comment plugin here -----

Latest