Connect with us

Obituary

അബൂദബിയില്‍ നിര്യാതനായി

Published

|

Last Updated

അബൂദബി  | ഹൃദയ സംബന്ധമായ ചികില്‍സക്ക് ശേഷം അബൂദബിയില്‍ മക്കള്‍ക്കൊപ്പം കഴിഞ്ഞുവന്ന പ്രവാസി സംരംഭകന്‍ നിര്യാതനായി. 20 വര്‍ഷത്തിലധികമായി റാസല്‍ഖൈമ കുസാമില്‍ അല്‍ സഫാ ക്ലീനിങ് കമ്പനി നടത്തിവന്ന മുവാറ്റുപുഴ പെരുമറ്റത്ത് (വാലടി തണ്ട) താമസിക്കുന്ന വേലക്കോട്ട് അലിയാര്‍(ഉബൈസ് – 60) ആണ് മരിച്ചത്.

നാട്ടിലെ ചികില്‍സക്കുശേഷം രണ്ടുമാസം മുമ്പാണ് അബൂദബിയില്‍ എത്തിയത്. മൃതദേഹം പേട്ട ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ അസീന. മക്കള്‍: ഹിസ്‌ന, ഹംന, ഹംസ ( ദുബൈ). മരുമക്കള്‍: ഷെഫീക്ക് (അബൂദബി), ആരിഫ് (അബൂദബി).

 

Latest