Connect with us

suresh gopi

കാറില്‍ കയറാന്‍ സമ്മതിക്കാതെ തടഞ്ഞു, സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളിമാറ്റി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി നല്‍കിയ കേസിന്റെ എഫ് ഐ ആര് പുറത്ത്

ചൊവ്വാഴ്ച രാത്രിയോടെയാണ് സുരേഷ് ഗോപി പരാതി നല്‍കിയത്.

Published

|

Last Updated

തൃശൂര്‍ | കേന്ദ്രമന്ത്രി നടന്‍ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നല്‍കിയ കേസിന്റെ എഫ് ഐആര്‍ പകര്‍പ്പ് പുറത്തുവന്നു. തന്നെ കാറില്‍ കയറാന്‍ സമ്മതിക്കാതെ മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റി, സുരക്ഷാ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങിയ ആരോപണമാണ് എഫ് ഐ ആറില്‍ പറയുന്നത്.

ചൊവ്വാഴ്ച രാത്രിയോടെയാണ് സുരേഷ് ഗോപി പരാതി നല്‍കിയത്. ഇ-മെയില്‍ വഴിയും ലെറ്റര്‍ ഹെഡിലെഴുതിയും പരാതി സമര്‍പ്പിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെയും അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹവും പരാതിയുമായിരംഗത്തെത്തിയത്. മൂന്ന് വാര്‍ത്താ ചാനലുകളുടെ പേരും എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നുണ്ട്. തൃശൂര്‍ രാമനിലയത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ തന്റെ വഴി തടസപ്പെടുത്തിയെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാതി.

---- facebook comment plugin here -----

Latest