Connect with us

Kerala

പറയാനുള്ളതെല്ലാം പറഞ്ഞു; എ ഐ സി സി അച്ചടക്ക സമിതിയുടെ നോട്ടീസിന് മറുപടി നല്‍കിയതായി കെ വി തോമസ്

Published

|

Last Updated

തിരുവനന്തപുരം | എ ഐ സി സി അച്ചടക്ക സമിതി നല്‍കിയ നോട്ടീസിന് മറുപടി നല്‍കിയതായി കെ വി തോമസ്. പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. ഇ മെയിലിലൂടെയാണ് മറുപടി അയച്ചത്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ക്രോഡീകരിച്ചുള്ളതാണ് മറുപടി. അച്ചടക്ക സമിതിയുടെ നിര്‍ദേശ പ്രകാരം പാര്‍ട്ടി അധ്യക്ഷയാണ് തീരുമാനം പറയേണ്ടത്. സ്പീഡ് പോസ്റ്റിലൂടെയും മറുപടി നല്‍കുമെന്നും കെ വി തോമസ് അറിയിച്ചു.

ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനാണ് തോമസിന് നോട്ടീസ് നല്‍കിയത്. അച്ചടക്ക സമിതി നോട്ടീസില്‍ വിശദീകരണം നല്‍കുമെന്നും ഇന്നത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Latest