Connect with us

Kerala

വലതുപക്ഷ ഭരണാധികാരികളില്‍ മോദി ശക്തനാണ് എന്നാണു താന്‍ പറഞ്ഞത്: ജി സുധാകരന്‍

മോദിയെ സ്തുതിച്ചു എന്നത് ഒരു ചാനല്‍ കെട്ടിച്ചമച്ചത്

Published

|

Last Updated

ആലപ്പുഴ | മോദി ശക്തനാണെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. മോദി ഏകാധിപതിയായ ഭരണാധികാരിയാണ്. വലതുപക്ഷ ഭരണാധികാരികളില്‍ മോദി ശക്തനാണ്. അതാണ് ഞാന്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.

മോദിയെ സ്തുതിച്ചുവന്നാണ് ഒരു ചാനല്‍ എനിക്കെതിരെ കെട്ടിച്ചമച്ചത്. ആലപ്പുഴ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച ആര്‍ മാനസന്‍ അനുസ്മരണ, അവാര്‍ഡ് വിതരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരാള്‍ പറഞ്ഞതേ വാര്‍ത്ത കൊടുക്കാവൂ. ഇന്റര്‍വ്യൂ പോലും മുഴുവനായി കേള്‍ക്കാത്തവരാണ് വാര്‍ത്തകള്‍ക്ക് തലക്കെട്ടിടുന്നത്. മാധ്യമങ്ങളുടെ ലക്ഷ്യം ഇപ്പോള്‍ വൈറല്‍ ആവുകയെന്നതില്‍ ഒതുങ്ങി. ഇതോടെ വാര്‍ത്തകള്‍ വൈറസ് ആയി മാറി. മാധ്യമ മുതലാളിമാര്‍ തമ്മില്‍ മത്സരിക്കുകയാണ്. എല്ലാവരും ഒരു മാധ്യമം തന്നെ വായിക്കണമെന്ന് ശാഠ്യം പിടിക്കരുത്. എല്ലാ മാധ്യമങ്ങളും വേണം.

അച്ചടി മാധ്യമങ്ങളാണ് യഥാര്‍ഥ വസ്തുതകള്‍ കൂടുതലായി പ്രതിഫലിപ്പിക്കുന്നത്. ഓരോ തൊഴിലും തിരഞ്ഞെടുക്കുന്നവര്‍ക്ക് അതില്‍ പ്രതിബദ്ധത വേണം. സമൂഹത്തോട് പ്രതിബദ്ധതയുള്ളവരെ മാധ്യമ പ്രവര്‍ത്തകരായി തിരഞ്ഞെടുക്കാന്‍ മാധ്യമ ഉടമകള്‍ ശ്രമിക്കണം. ആദ്യം ഏത് മാധ്യമത്തില്‍ വാര്‍ത്ത വന്നുവെന്നല്ല. യാഥാര്‍ഥ്യം ആര് പറയുന്നുവെന്നതാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.

 

Latest