Connect with us

Kerala

പൂരക്കളിക്ക് മത്സരിക്കാനെത്തിയത് പരിക്ക്പറ്റി ; തളരാത്ത മനോവീര്യത്തിന് ലഭിച്ചത് എ ഗ്രേഡ്

ഗോപീകൃഷ്ണ ഡോക്ടറെ കൊണ്ട് സമ്മതിപ്പിച്ച് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുകയായിരുന്നു.

Published

|

Last Updated

കൊല്ലം | പൂരക്കളി പരിശീലനത്തിനിടെ വീണ് ഇടത് കൈയുടെ എല്ലിന് പൊട്ടലേറ്റു ,കൂട്ടുകാരുടെ അവസരം താന്‍ കാരണം നഷ്ടപ്പെടരുതെന്ന നിശ്ചയദാര്‍ഢ്യം, കടുത്തവേദനയിലും മത്സരിക്കാനെത്തി എം ഗോപീകൃഷ്ണ. മത്സരത്തിനിടയിലും കടുത്തവേദന അനുഭവപെട്ടെങ്കിലും പൂരക്കളി മത്സരം പൂര്‍ത്തീകരിച്ച് എ ഗ്രേഡ് കരസ്ഥമാക്കിയ സന്തോഷത്തിലാണ് ഗോപീകൃഷ്ണനും വളാഞ്ചേരി ഇരുമ്പിളിയം എംഇഎസ്എച്ച്എസ്എസ് ടീം അംഗങ്ങളും.

മത്സരത്തിന് പങ്കെടുക്കന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഗോപീകൃഷ്ണന് പരിക്ക് പറ്റിയത്. ഡോക്ടര്‍ ഇനി കളിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. താന്‍ പിന്മാറിയാല്‍ മറ്റ് 11 പേരുടെ സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വപ്‌നങ്ങള്‍ പാതി വഴിയില്‍ ആകുമെന്ന് മനസ്സിലാക്കിയ ഗോപീകൃഷ്ണ ഡോക്ടറെ കൊണ്ട് സമ്മതിപ്പിച്ച് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുകയായിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഗോപീകൃഷ്ണ.അഭിരാം, അജയ്കൃഷ്ണ,നിഖില്‍,അഖില്‍,പാര്‍ഥിവ്, നവനീത്,അഭിമന്യൂ,അഹന്‍തേജ്,സജ്ജയ് ശിവ,വിനായക്, അര്‍ജുന്‍ എന്നിവരാണ് ഗോപീകൃഷ്ണയ്ക്കൊപ്പം മത്സരിച്ച് എ ഗ്രേഡ് നേടിയ മറ്റുമിടുക്കന്മാര്‍.

 

Latest