Kerala
സമ്മേളനത്തില്‍ തനിക്കെതിരെ വിമര്‍ശമുയര്‍ന്നിട്ടില്ല; പ്രചാരണങ്ങള്‍ക്ക് പിന്നില്‍ നിരാശാവാദികള്‍: മന്ത്രി പിഎ മുഹമ്മദ് റിയാസ്
പൊതുമരാമത്ത് വകുപ്പില്‍ തെറ്റായ പ്രവണതകളിലുടെ കൊള്ളലാഭം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരും ഡിവൈഎഫ് ഐ യില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായതായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്
പത്തനംതിട്ട | തനിക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശം ഉയന്നതായുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്ര നേതൃത്വം സമരങ്ങളില്‍ നല്ല നിലയില്‍ ഇടപെട്ടു എന്നാണ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി്. പത്തിരുപത് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചതായും എന്നാല്‍ ഒരാള്‍ പോലും മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തിലുള്ള വിമര്‍ശങ്ങള്‍ ഉന്നയിച്ചില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
നിരാശാ വാദികളാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍. പൊതുമരാമത്ത് വകുപ്പില്‍ തെറ്റായ പ്രവണതകളിലുടെ കൊള്ളലാഭം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരും ഡിവൈഎഫ് ഐ യില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടായതായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഡി വൈ എഫ് ഐ സമ്മേളനം കാണുമ്പോള്‍ ഒരിക്കലും സമ്മേളനം നടത്താത്ത യുവജന സംഘടനകള്‍ക്കും സമ്മേളനം നടത്തിയാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് ഭയമുള്ള സംഘടനകള്‍ക്കും പ്രയാസമുണ്ടാവുക സ്വാഭാവികമാണെന്നും പറഞ്ഞ മുഹമ്മദ് റിയാസ്, ഇത്തരം പ്രചരണങ്ങളെ നിരാശാ വാദികളുടെ ഒരു കുസ്യതിയായി മാത്രമേ താന്‍ കാണുന്നുള്ളു എന്നും പറഞ്ഞു