Connect with us

National

പ്രധാന മന്ത്രിയാകാന്‍ പിന്തുണ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി ഗഡ്കരി

വാഗ്ദാനം ചെയ്തയാളുടെ പേരോ കാലഘട്ടമോ പറയാന്‍ ഗഡ്കരി തയ്യാറായില്ല.

Published

|

Last Updated

നാഗ്പുര്‍ | പ്രധാന മന്ത്രി സ്ഥാനത്തേക്ക് ഒരു രാഷ്ട്രീയ നേതാവ് പിന്തുണ വാഗ്ദാനം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ നിതിന്‍ ഗഡ്കരി. എന്നാല്‍, വാഗ്ദാനം ചെയ്തയാളുടെ പേരോ കാലഘട്ടമോ പറയാന്‍ ഗഡ്കരി തയ്യാറായില്ല.

ആശയവും പാര്‍ട്ടിയുമാണ് വലുതെന്ന് പറഞ്ഞ് വാഗ്ദാനം നിരസിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രധാന മന്ത്രിയാവുക എന്നത് തന്റെ ലക്ഷ്യമല്ല. നാഗ്പൂരില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് ഗഡ്കരിയുടെ വെളിപ്പെടുത്തല്‍.

Latest