Connect with us

child killed

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എന്ന പേരില്‍ ആശുപത്രിയില്‍ എത്തിച്ചു; രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ദുരൂഹത

കാളികാവ് ഉദരംപൊയിലില്‍ കുഞ്ഞിനെ പിതാവ് ഫാരിസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് പരാതി

Published

|

Last Updated

മലപ്പുറം | ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എന്ന പേരില്‍ ആശുപത്രിയില്‍ എത്തിച്ച രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ ദുരൂഹത. മലപ്പുറം കാളികാവ് ഉദരംപൊയിലില്‍ കുഞ്ഞിനെ പിതാവ് ഫാരിസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് പരാതി.

ഫാരിസിന്റെ മകള്‍ ഷഹബത്ത് ഇന്നലെയാണ് മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും കുഞ്ഞിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടിരുന്നു. പിതാവ് കുഞ്ഞിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അമ്മ ഷഹബത്തിന്റെ ബന്ധുക്കളുടെ പരാതി.

മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലാണുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.