Connect with us

Kerala

സ്ഥാനങ്ങളുടെ പേരില്‍ പ്രതിഷേധിക്കുന്നുവെങ്കില്‍ ആദ്യം ചെയ്യേണ്ടത് താനായിരുന്നു; താല്‍ക്കാലിക നേട്ടത്തിന് പാര്‍ട്ടി വിടുന്നവര്‍ പിന്നീട് പശ്ചാത്തപിക്കും: രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പുകളില്‍ എല്ലാവരെയും പരിഗണിക്കാന്‍ സാധിക്കില്ല. സരിനുമായി സംസാരിച്ചപ്പോള്‍ ഇനിയും അവസരങ്ങള്‍ കിട്ടുമെന്ന് താന്‍ പറഞ്ഞതാണ്.

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തില്‍ നടക്കാനിരിക്കുന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയം സുനിശ്ചിതമെന്ന് രമേശ് ചെന്നിത്തല.താല്‍ക്കാലിക നേട്ടത്തിനായി ആരെങ്കിലും കോണ്‍ഗ്രസ് വിട്ടാല്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.

തിരഞ്ഞെടുപ്പുകളില്‍ എല്ലാവരെയും പരിഗണിക്കാന്‍ സാധിക്കില്ല. സരിനുമായി സംസാരിച്ചപ്പോള്‍ ഇനിയും അവസരങ്ങള്‍ കിട്ടുമെന്ന് താന്‍ പറഞ്ഞതാണ്. സ്ഥാനങ്ങള്‍ കിട്ടാത്തതിന്റെ പേരില്‍ പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയായിരുന്നെങ്കില്‍ ആദ്യം അത് ചെയ്യേണ്ടത് താനായിരുന്നു . താത്കാലിക നേട്ടത്തിനായി ആരെങ്കിലും കോണ്‍ഗ്രസ് വിട്ടാല്‍ അവര്‍ പിന്നീട് പശ്ചാത്തപിക്കുമെന്നും ചെന്നിത്തല പറഞ്ഞു

 

രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ഥിയല്ല, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാണ്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവസരം കൊടുക്കുന്നത് പാര്‍ട്ടിയുടെ നയമാണ്. സരിനെതിരെയുള്ള നടപടി പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. വിഷയം പാലക്കാട് ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

നിര്‍ണായക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കേണ്ടതായിരുന്നു.എന്നാല്‍ സിപിഎമ്മിന് പാലക്കാട് ഒരു പ്രസക്തിയുമില്ല അവര്‍ക്ക് ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാന്‍ കിട്ടിയാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു

 

Latest