Kerala
വിദേശത്തുള്ള ഭാര്യയെ കാണാന്‍ പോയ ശേഷം തിരികെ വന്നില്ല; പോലീസുകാരനെ പിരിച്ചുവിട്ടു
വിദേശത്തായിരുന്ന ഭാര്യയെ സന്ദര്‍ശിക്കാനായി 107 ദിവസത്തെ ശമ്പളരഹിത അവധിയില്‍ പ്രവേശിച്ചതായിരുന്നു ജിമ്മി

തൊടുപുഴ | അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്ന പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കരിങ്കുന്നം സ്റ്റേഷനിലെ സി പി ഒ ജിമ്മി ജോസിനെയാണ് പിരിച്ചുവിട്ടത്. വിദേശത്തായിരുന്ന ഭാര്യയെ സന്ദര്‍ശിക്കാനായി 107 ദിവസത്തെ ശമ്പളരഹിത അവധിയില്‍ പ്രവേശിച്ചതായിരുന്നു ജിമ്മി . ശേഷം 2022 ജനുവരി 16ന് തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന ഇയാള്‍ ജോലിയില്‍ പ്രവേശിച്ചില്ല.
തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്താന്‍ കാളിയാര്‍ ഇന്‍സ്‌പെക്ടര്‍ എച്ച് എല്‍ ഹണിയെ ചുമതലപ്പെടുത്തി. ജിമ്മി വിദേശത്ത് തന്നെ തുടരുകയാണെന്നും അച്ചടക്കരാഹിത്യം കാണിച്ചതായും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ വകുപ്പ് നടപടി സ്വീകരിച്ചത്.
---- facebook comment plugin here -----