Connect with us

Health

സീത പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

വിറ്റാമിന്‍ എ, ഇ, സി എന്നിവയാല്‍ സമ്പന്നമാണ് കസ്റ്റാര്‍ഡ് ആപ്പിളുകള്‍.

Published

|

Last Updated

സീത പഴം എന്നും കസ്റ്റാര്‍ഡ് ആപ്പിള്‍ എന്നും ഒക്കെ അറിയപ്പെടുന്ന പഴം പോഷകഹാരത്തിന്റെ ഒരു പ്രധാന ശക്തി കേന്ദ്രമാണ്. നാരുകള്‍ ധാതുക്കള്‍ വിറ്റാമിനുകള്‍ തുടങ്ങിയ നിരവധി പോഷകങ്ങള്‍ ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നോക്കാം.

പ്രമേഹം നിയന്ത്രിക്കുന്നു

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിന് ഇത് മികച്ചതാണ്. പ്രമേഹം നിയന്ത്രണത്തിലാക്കുന്നത് വഴി ശരീരത്തില്‍ ഉണ്ടാക്കുന്ന ആവശ്യമില്ലാത്ത വീക്കങ്ങളും മാറ്റുന്നു.

പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന്

വിറ്റാമിന്‍ എ, ഇ, സി എന്നിവയാല്‍ സമ്പന്നമാണ് കസ്റ്റാര്‍ഡ് ആപ്പിളുകള്‍. വിറ്റാമിന്‍ എ പല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. വിറ്റാമിന്‍ സി മോണയുടെ ആരോഗ്യത്തിന് ഉത്തമമാണ്.

ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു

കസ്റ്റാര്‍ഡ് ആപ്പിളില്‍ ധാരാളം കലോറികള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫ്രാക്ടോസ, ഗ്ലൂക്കോസ് തുടങ്ങിയ ലളിതമായ പഞ്ചസാരകളും അടങ്ങിയിട്ടുണ്ട് ഇത് പെട്ടെന്ന് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു

ഈ പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കുന്നു. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നത്.

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

കസ്റ്റാര്‍ഡ് ആപ്പിളില്‍ കാണപ്പെടുന്ന ആന്റി ഓക്‌സിഡന്റുകള്‍ പ്രത്യേകിച്ച് ഫ്‌ലേവനോയിഡുകള്‍ ഓക്‌സിഡറ്റീവ് സ്ട്രസ് പ്രതിരോധിക്കുകയും കാന്‍സര്‍ കോശങ്ങളെ തടയുകയും ചെയ്യും. പതിവായി സീതപ്പഴം കഴിക്കുന്നത് കാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

കസ്റ്റാര്‍ഡ് ആപ്പിളില്‍ വിറ്റാമിന്‍ എ യും ധാരാളം ആന്റിഓക്‌സിഡന്റ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കണ്ണിന് മികച്ച കാഴ്ചയെ പ്രോത്സാഹിപ്പിക്കുന്നു.

മാര്‍ക്കറ്റില്‍ സുലഭമായി കിട്ടുന്ന പഴം കൂടിയാണ് കസ്റ്റാര്‍ഡ് ആപ്പിള്‍. താരതമ്യേന ഇതിന് വിലയും കുറവാണ്. നിരവധി ആരോഗ്യഗുണങ്ങളുള്ള ഈ പഴം നിങ്ങളുടെ ഭക്ഷണത്തില്‍ ഒരു ശീലമാക്കുന്നത് നല്ലതാണ്.

 

 

 

Latest