Connect with us

Kerala

അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്; പരിശോധനകള്‍ക്കായി പണം ഈടാക്കി

സര്‍ക്കാര്‍ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് കുടുംബം.

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴയില്‍ ചികിത്സ പിഴവിനെ തുടര്‍ന്ന് അസാധാരണ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്. കുട്ടിയുടെ തുടര്‍ ചികിത്സ ഏറ്റെടുക്കുമെന്ന് നേരത്തെ ആരോഗ്യ വകുപ്പ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിവിധ പരിശോധനകള്‍ക്കായി കുഞ്ഞിന്റെ കുടുംബത്തില്‍ നിന്ന് പണം ഈടാക്കിയെന്നാണ് ലഭിക്കുന്ന വിവരം. ഒപ്പം ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് കുടുംബം.

ഗര്‍ഭകാലത്തെ ചികിത്സയിലുണ്ടായ പിഴവാണ് കുട്ടിക്ക് ഗുരുതര വൈകല്യങ്ങളുണ്ടാകാന്‍ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. എഴുതവണ സ്‌കാനിങ്ങ് നടത്തിയിട്ടും വൈകല്യങ്ങള്‍ കണ്ടെത്താനായില്ലെന്നായിരുന്നു പരാതി. സംഭവത്തില്‍ വീഴ്ച വരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി വൈകുന്നെന്നും കുടുംബത്തിന് പരാതിയുണ്ട്.

സംഭവം വിവാദമായതോടെ സര്‍ക്കാര്‍ ഇടപെടുകയും കുട്ടിയുടെ തുടര്‍ചികിത്സകള്‍ സൗജന്യമായിരിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞിനെ പരിശോധനകള്‍ക്കെത്തിച്ചപ്പോള്‍ പണം ഈടാക്കിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു കടപ്പുറം ആശുപത്രിയുടെ മറുപടി
അലപ്പുഴ ലജനത്ത് വാര്‍ഡില്‍ താമസിക്കുന്ന അനീഷ് മുഹമ്മദിന്റെയും സുറുമിയുടേയും കുഞ്ഞാണ് അസാധാരണ വൈകല്യങ്ങളോടെ ജനിച്ചത്.

 

 

---- facebook comment plugin here -----

Latest