Connect with us

Kerala

എലിപ്പനിക്കും ഡെങ്കിപ്പനിക്കും എതിരെ ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

പകര്‍ച്ചപനിയെ ഗൗരവകരമായി കണ്ട്‌കൊണ്ട് വീടുകളിലും പരിസരങ്ങളിലും ജനങ്ങള്‍ മുന്‍കൂട്ടി സ്വീകരിക്കേണ്ട .എല്ലാ സുരക്ഷാകൃമീകരണങ്ങളും നടപ്പിലാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നുണ്ട്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ അതിശക്തിയായി തുടരുന്ന അവസരത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ ജനങ്ങള്‍ ജാഗ്രതയുള്ളവരായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചുനിലവില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് .മണ്ണ് ,മലിനജലം തുടങ്ങിയവയുമായി നേരിട്ട് ഇടപഴകുന്നവര്‍ എലിപ്പനിയെ പ്രതിരോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം .

നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനികള്‍ക്ക് കാരണമായേക്കാം. കണ്ണിലെ ചുവപ്പ് കാല്‍വണ്ണയിലെ വേദന തുടങ്ങിയവ അനുഭവപ്പെട്ടാലും എലിപ്പനി സംശയിച്ച് ഉടനടി ചികിത്സ തേടണം.നേരിയ പനിയോടൊപ്പം വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നീ രോഗലക്ഷണങ്ങള്‍ ഡെങ്കിപ്പനിമൂലമാകാം . ഇത്തരം ഘട്ടങ്ങളില്‍ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ട് .പകര്‍ച്ചപനിയെ ഗൗരവകരമായി കണ്ട്‌കൊണ്ട് വീടുകളിലും പരിസരങ്ങളിലും ജനങ്ങള്‍ മുന്‍കൂട്ടി സ്വീകരിക്കേണ്ട .എല്ലാ സുരക്ഷാകൃമീകരണങ്ങളും നടപ്പിലാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നുണ്ട്

 

Latest