Connect with us

Kerala

ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് ഗാർഡ്; രണ്ടാഴ്ച സാവകാശം

സ്റ്റിക്കർ പരിശോധന നാളെ മുതൽ

Published

|

Last Updated

തിരുവനന്തപുരം| ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് ഗാർഡ് നിർബന്ധമാക്കുന്നതിന് രണ്ടാഴ്ച സാവകാശം. ഫിബ്രവരി 16 മുതൽ കർശന പരിശോധന നടത്തും. നാളെ മുതൽ കാർഡ് നിർബന്ധമാക്കാനായിരുന്നു നേരത്തെ തീരുമാനം. ആരോഗ്യവകുപ്പാണ് സമയപരിധി ദീർഘിപ്പിച്ചതായി അറിയിച്ചത്.

ജീവനക്കാർക്കെല്ലാം കാർഡ് ലഭ്യമാകാത്ത സാഹചര്യത്തിലാണ് രണ്ടാഴ്ച കൂടി സമയം നീട്ടിനൽകിയത്. എന്നാൽ, നാളെ മുതൽ  തന്നെ പരിശോധന നടക്കും. 16 മുതൽ കർശനമാക്കും.

അതേസമയം, ഭക്ഷണം തയ്യാറാക്കിയ സമയം, കഴിക്കേണ്ട സമയം എന്നിവ കാണിക്കുന്ന സ്റ്റിക്കർ ഭക്ഷണ പാർസലുകളിൽ നാളെ മുതൽ നിർബന്ധമാകും. ഇവ പാലിക്കാത്ത ഹോട്ടലുടമകൾക്കെതിരെ അധികൃതർ നടപടി സ്വീകരിക്കും.

വിഷയത്തിൽ സാവകാശം ആവശ്യപ്പെട്ട് വ്യാപാരികൾ രംഗത്തെത്തിയിരുന്നു. മാർച്ച് 31 വരെ സമയം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടൽ ആൻഡ് റെസ്റ്ററൻ്റ് അസോസിയേഷനും ആരോഗ്യ മന്ത്രി വീണ ജോർജിന് കത്തയക്കുകയും ചെയ്തിരുന്നു. പ്രശ്ന പരിഹാരത്തിനായി വ്യാപാരികളുമായി ഭക്ഷ്യ സുരക്ഷാ കമ്മിഷണർ നടത്തിയ ചർച്ചയിലാണ് രണ്ടാഴ്ച സമയം നീട്ടിനൽകിയത്.

Latest