Connect with us

Kerala

തൃശൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തീകൊളുത്തി മരിച്ച നിലയില്‍

വീട്ടിലെ ശുചിമുറിയില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയാണ് മരണം

Published

|

Last Updated

തൃശൂര്‍ |  ജില്ലയിലെ തങ്ങാലൂരില്‍ വനിതാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. തങ്ങാലൂര്‍ സ്വദേശിയായ അമ്പിളി(53) യാണ് വീട്ടിലെ ശുചിമുറിയില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. തൃശ്ശൂര്‍ അവണൂര്‍ പി എച്ച് സിയില്‍ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നേഴ്‌സ് ആയിരുന്ന അമ്പിളിക്ക് ഈയിടെയാണ് എല്‍ എച്ച് ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചത്.

എന്നാല്‍ വരവൂര്‍ പി എച്ച് സിയില്‍ ജോലിയില്‍ പ്രവേശിക്കാതെ അവധിയെടുക്കുകയായിരുന്നു. അമ്പിളിക്ക് നേരിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ മറ്റ് അസ്വാഭാവികതയില്ലെന്ന് പോലീസ് വ്യക്തമാക്കി.

 

 

 

 

Latest