Ongoing News
യു എ ഇയില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുന്നു
യു എ ഇയിലേക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് തുക കൂടി ഈടാക്കുന്ന സംവിധാനമാണ് വരാന്‍ പോകുന്നത്.
ദുബൈ|യു എ ഇയില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കുന്നു. തൊഴില്‍ വിസക്കാര്‍ക്ക് ആരോഗ്യ പരിരക്ഷാ പദ്ധതി മുമ്പേ ഉള്ളതാണ്. യു എ ഇയിലേക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് തുക കൂടി ഈടാക്കുന്ന സംവിധാനമാണ് വരാന്‍ പോകുന്നത്. പുതിയ പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖൈലി പറഞ്ഞു.
ഐ സി പി വെബ്സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴി ഓണ്‍ലൈനായി വിസക്ക് അപേക്ഷിക്കുമ്പോള്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് തുക അടക്കാന്‍ വിനോദസഞ്ചാരികളെ പ്രേരിപ്പിക്കും. അടിയന്തര ഘട്ടങ്ങളില്‍ ആരോഗ്യ പരിരക്ഷ നല്‍കാനാണ് പദ്ധതി. യു എ ഇയിലെ എല്ലാ പ്രമുഖ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്നുമുള്ള പാക്കേജുകളുടെ നിരക്ക് നിര്‍ണയവും ഇഷ്യൂവും നിയന്ത്രിക്കുന്ന ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രക്രിയ എളുപ്പമാക്കും. ടൂറിസ്റ്റ് വിസകള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് അടിയന്തര ‘പരിവര്‍ത്തന പദ്ധതി’കളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു.