Kerala
ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചര്‍ച്ച നാളെ വൈകീട്ട് മൂന്ന് മണിക്ക്
ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

തിരുവനന്തപുരം| സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നാളെ വൈകീട്ട് മൂന്ന് മണിക്ക് എന്‍ എച്ച് എം ഓഫീസില്‍ വെച്ചാണ് ചര്‍ച്ച. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്. നാളെ മുഴുവന്‍ സംഘടനകാളുമായും ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും. സമരക്കാര്‍ക്കൊപ്പം തൊഴിലാളി സംഘടനകളായ സിഐടിയു-ഐഎന്‍ടിയുസി നേതാക്കളെയും മന്ത്രി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനം നിലപാട് വ്യക്തമാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.
ആശാവര്‍ക്കര്‍മാരുടെ സമരം ഇന്ന് 52ാം ദിവസത്തിലേക്ക് കടന്നു. സമാന്തരമായി നടക്കുന്ന ആശമാരുടെ നിരാഹാരസമരം 13ാം ദിവസത്തിലേക്കും കടന്നു. ആശാ സമരത്തിന് ഏത് നിലയില്‍ പിന്തുണ നല്‍കണമെന്ന കാര്യം ആലോചിക്കാന്‍ ഐഎന്‍ടിയുസി നേതൃയോഗം ഇന്ന് ചേരും. നാളെ സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്റെ നേതൃത്തില്‍ നേതാക്കള്‍ സമരപ്പന്തലിലെത്തി ഔദ്യോഗികമായി പിന്തുണ അറിയിക്കും