dengue
ഡെങ്കിപ്പനിയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ഈ മാസം ഇതുവരെ 135 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് മരണങ്ങളും ഡെങ്കിമൂലമാണെന്ന് രേഖപ്പെടുത്തി
തിരുവനന്തപുരം | സംസ്ഥാനത്തെ ഡെങ്കിപ്പനി ബാധയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി. ഡെങ്കി 2 വകഭേദം പുതിയതാണെന്ന തരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. അത്തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു. ഡെങ്കി 2 പുതിയ വകഭേദമല്ലെന്ന് അവര്‍ വ്യക്തമാക്കി.
ഡെങ്കിക്ക് നാലു വകഭേദങ്ങളുണ്ട്. ഇന്ത്യയില്‍ കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലും നേരത്തെ ഈ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഈ വകഭേദങ്ങളില്‍ ഡെങ്കി 2 ആണ് തീവ്രത കൂടിയ വകഭേദം. 2017 ല്‍ സംസ്ഥാനത്ത് ഡെങ്കി വ്യാപിച്ചപ്പോള്‍ രണ്ട് വകഭേദങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നതായി മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഈ മാസം ഇതുവരെ 135 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് മരണങ്ങളും ഡെങ്കിമൂലമാണെന്ന് രേഖപ്പെടുത്തി.