Kerala
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം മനപൂര്‍വമായ നരഹത്യ തന്നെയെന്ന് ആരോഗ്യ മന്ത്രി
ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും

കൊച്ചി | മലപ്പുറത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം മനപൂര്‍വമായ നരഹത്യ തന്നെയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് വാടകവീട്ടില്‍ പ്രസവിച്ച മലപ്പുറം ചട്ടിപ്പറമ്പിലെ അസ്മ (36) ഇന്നലെ മരിച്ചിരുന്നു. ഇവരുടെ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
ചില കാര്യങ്ങള്‍ ബോധപൂര്‍വം മറച്ചുവെക്കുകയാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു. കേരളത്തില്‍ ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 19 അമ്മമാരാണ് മരണപ്പെടുന്നത്. 19ലേക്ക് എത്തിയത് വലിയ പ്രയത്‌നത്തിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തില്‍ എല്ലാവരെയും പങ്കെടുപ്പിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----