Connect with us

Kerala

ചര്‍ച്ചക്ക് സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രി; സമരം തുടരുമെന്ന് പി ജി ഡോക്ടര്‍മാര്‍

Published

|

Last Updated

തിരുവനന്തപുരം | സമരത്തിലുള്ള പി ജി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നതിന് ചര്‍ച്ചക്ക് സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ജനങ്ങള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ പാടില്ല. സമരക്കാരുമായി ഇന്ന് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച തുടരും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് സമരക്കാരുമായി ചര്‍ച്ച നടത്തും.

അതിനിടെ, സമരം തുടരുമെന്ന് പി ജി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കുന്നതു വരെ സമരം തുടരാനാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശങ്ങളില്‍ അവ്യക്തതയുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമവായമാകാത്തതിനെ തുടര്‍ന്നാണ് സമരം തുടരുന്നത്. അത്യാഹിത വിഭാഗങ്ങള്‍ ഉള്‍പ്പെടെ ബഹിഷ്‌കരിച്ചുള്ള സമരം 17ാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest