National
കര്‍ണാടകയില്‍ പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും വിലക്കി ആരോഗ്യ മന്ത്രാലയം
നേരത്തെ ഗോവയില്‍ ഗോബി മഞ്ചൂരിയനും തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ പഞ്ഞിമിഠായിയും നിരോധിച്ചിരുന്നു.
ബെംഗളൂരു | കര്‍ണാടകയില്‍ പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയും വിലക്കി ആരോഗ്യ മന്ത്രാലയം. ശരീരത്തിന് ആരോഗ്യകരമല്ലെന്ന കാരണത്തെ തുടര്‍ന്നാണ് വിലക്ക്. വിലക്ക് ഏര്‍പ്പെടുത്തിയിട്ടും ഇവയുടെ വില്‍പന നടത്തിയാല്‍ റസ്‌റ്റോറന്റുകളുടെ ലൈസനന്‍സ് റദ്ദാക്കുമെന്നും കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.വിലക്കേര്‍പ്പെടുത്തിയ ഇത്തരം വസ്തുക്കള്‍ വില്‍പ്പന നടത്തിയാല്‍ ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും 10 ലക്ഷം പിഴയും ലഭിക്കും.
അര്‍ബുദത്തിന് കാരണമായ രാസവസ്തുക്കള്‍ ഈ ഭക്ഷണപരാദര്‍ത്ഥങ്ങളില്‍ കണ്ടെതോടെയാണ് നിര്‍മാണവും വില്‍പ്പനയും തടഞ്ഞത്. പരിശോധനക്ക് എടുത്ത 171 ഗോബി മഞ്ചൂരിയന്‍ സാംപിളുകളില്‍ 107 എണ്ണത്തിലും രാസവസ്തുക്കളായ ടര്‍ട്രാസൈന്‍, കര്‍മോസിന്‍ കളര്‍ എന്നിവ കണ്ടെത്തിയിരുന്നു. ഈ രാസവസ്തുക്കള്‍ അര്‍ബുദത്തിന് കാരണമാകുന്നവയാണ്. പരിശോധനക്കെടുത്ത 25 പഞ്ഞി മിഠായി സാമ്പിളുകളില്‍ 15 എണ്ണത്തിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
നേരത്തെ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ പഞ്ഞിമിഠായിയും ഗോവയില്‍ ഗോബി മഞ്ചൂരിയനും നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.