Connect with us

Kerala

ആരോഗ്യ പ്രശ്നം: മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നൽകി കാനം രാജേന്ദ്രൻ

കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന വികാരം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നല്‍കി കാനം രാജേന്ദ്രന്‍. 30ാം തീയതി ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി അവധി അപേക്ഷ പരിഗണിക്കും.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് കാനം രാജേന്ദ്രൻ. പ്രമേഹം മൂര്‍ച്ഛിച്ചതോടെ അടുത്തിടെ കാനത്തിന്റെ വലതുകാലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.

ഈ സാഹചര്യത്തിൽ കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന വികാരം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. ദേശീയ നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെങ്കിലും നേതൃത്വത്തിന് മുന്നിൽ ആര് വിഷയം ഉന്നയിക്കുമെന്നതിലാണ് ആശയകുഴപ്പമുള്ളത്.

ദേശീയ നേതൃത്വം വിഷയത്തിൽ സ്വമേധയാ ഇടപെടുമോ എന്ന് ഉറ്റുനോക്കുകയാണ് കാനം മാറണമെന്ന് ആഗ്രഹിക്കുന്ന വിഭാഗം.

---- facebook comment plugin here -----

Latest