കുറുംകഥകൾ
സ്വസ്ഥൻ
എന്നിട്ടും വാർത്തകൾ പിന്തുടർന്നപ്പോഴാണ് സ്വയം കണ്ണും കാതും കുത്തിപ്പൊട്ടിച്ച് അയാൾ സ്വസ്ഥനായത്.

കുറച്ച് ദിവസങ്ങളായി ടി വി യിലെയും പത്രത്തിലെയും വാർത്തകൾ അയാളെ അസ്വസ്ഥമാക്കാൻ തുടങ്ങിയിട്ട്.അത്യന്തം ക്രൂരവും നിന്ദ്യവുമായ കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
അതിന്റെ പാരമ്യതയിൽ എത്തിയപ്പോഴാണ് വീട്ടിലെ ടി വിയുടെ കണക്ഷൻ വിച്ഛേദിക്കുകയും വിതരണക്കാരനെ വിളിച്ച് പത്രവും നിർത്തലാക്കിയത്.
എന്നിട്ടും വാർത്തകൾ പിന്തുടർന്നപ്പോഴാണ് സ്വയം കണ്ണും കാതും കുത്തിപ്പൊട്ടിച്ച് അയാൾ സ്വസ്ഥനായത്.
---- facebook comment plugin here -----