Connect with us

Health

കേള്‍വി നഷ്ടം തടയാം ഈ വഴികളിലൂടെ

ഉയര്‍ന്ന ശബ്ദങ്ങള്‍ ചെവിക്ക് അലോസരമുണ്ടാക്കുകയും ഇത് പിന്നീട് കേള്‍വി കുറവിലേക്ക് നയിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഉയര്‍ന്ന ശബ്ദങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

Published

|

Last Updated

കേള്‍വിക്കുറവ് നിങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കും. നിങ്ങളുടെ ആത്മവിശ്വാസത്തെ, നിങ്ങളുടെ ജോലിയെ, വ്യക്തിത്വത്തെ എല്ലാം ബാധിക്കുന്ന പ്രശ്‌നമാണ് കേള്‍വിക്കുറവ്. തക്ക സമയത്ത് പ്രശ്‌നങ്ങള്‍ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാന്‍ സഹായിക്കും. കേള്‍വി കുറവ് തടയാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ ഒഴിവാക്കാം

ഉയര്‍ന്ന ശബ്ദങ്ങള്‍ ചെവിക്ക് അലോസരമുണ്ടാക്കുകയും ഇത് പിന്നീട് കേള്‍വി കുറവിലേക്ക് നയിക്കുകയും ചെയ്യും അതുകൊണ്ട് തന്നെ ഉയര്‍ന്ന ശബ്ദങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കച്ചേരികള്‍, കനത്ത ട്രാഫിക് ശബ്ദങ്ങള്‍, എല്ലാം തന്നെ ചെവിക്ക് പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. 85 ഡെസിബലിനു മുകളിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ കേള്‍വിക്കുറവിനുള്ള സാധ്യതകള്‍ ഉണ്ട്

ഇയര്‍ പ്ലഗ്ഗുകളോ ഹെഡ് ഫോണുകളോ ഉപയോഗിക്കാം

ഉയര്‍ന്ന ശബ്ദങ്ങള്‍ ഉള്ള അന്തരീക്ഷത്തില്‍ ഇയര്‍ പ്ലഗ്ഗുകളോ ശബ്ദമില്ലാതെയാക്കുന്ന ഹെഡ്‌ഫോണുകളോ ഉപയോഗിക്കുന്നതും നല്ലതാണ് .

ശബ്ദം കുറയ്ക്കുക

ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുമ്പോഴോ സംഗീതവും ടിവിയും ആസ്വദിക്കുമ്പോഴോ ശബ്ദം കുറയ്ക്കണം.

കേള്‍വി ഇടവേളകള്‍ എടുക്കുക

പാട്ട് കേട്ട ശേഷമോ അല്ലെങ്കില്‍ ശബ്ദങ്ങള്‍ കേട്ടതിനു ശേഷമോ ചെവികള്‍ക്ക് സുഖം പ്രാപിക്കാന്‍ ഒരു സമയം നല്‍കേണ്ടതും പ്രധാനമാണ്

ബട്‌സുകള്‍ ഉപയോഗിക്കാതിരിക്കുക

ഇയര്‍ ബഡ്‌സുകള്‍ ഉപയോഗിച്ച് ചെവി വൃത്തിയാക്കുന്നത് മെഴുക് ആഴത്തിലേക്ക് തള്ളുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ കേള്‍വി നഷ്ടം ഉണ്ടാവാതിരിക്കാന്‍ ഇയര്‍ ബഡ്‌സുകളും ഒഴിവാക്കാം.

ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ടും നിങ്ങള്‍ക്ക് കേള്‍വിക്കുറവ് തോന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണേണ്ടതാണ്. കേള്‍വി കുറവ് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തി ഇയറിംഗ് എയ്ഡ് ഉപയോഗിച്ചോ മറ്റ് ചികിത്സകള്‍ വഴിയോ പരിഹരിക്കാവുന്ന തരത്തിലുള്ളതുമുണ്ട്.

 

 

Latest