Kerala
ഹൃദയാഘാതം; എം എം മണി ആശുപത്രിയില്‍
മധുരയില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട മണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.

മധുര | ഹൃദയാഘാതത്തെ തുടര്‍ന്ന് മുതിര്‍ന്ന സി പി എം നേതാവും മുന്‍ മന്ത്രിയുമായ എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. മധുരയില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട മണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.
മണിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കുടുംബം അറിയിച്ചത്. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന അദ്ദേഹത്തിന്റെ നിലയ ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
24 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷമേ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുകയുള്ളൂവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.