Malappuram
ഹൃദയാഘാതം; മലപ്പുറം വണ്ടൂര്‍ സ്വദേശി ദമാമില്‍ നിര്യാതനായി
പ്രഷോബ് കുമാര്‍ കൂടംതൊടി (46)യാണ് സഊദി കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ മരണപ്പെട്ടത്.

ദമാം | ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം വണ്ടൂര്‍ സ്വദേശി ദമാമില്‍ നിര്യാതനായി.
പ്രഷോബ് കുമാര്‍ കൂടംതൊടി (46)യാണ് സഊദി കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ മരണപ്പെട്ടത്.
സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്ന പ്രഷോബ് ഒരു വര്‍ഷം മുമ്പാണ് ദമാമിലെത്തിയത്. രാവിലെ സുഹൃത്തുക്കള്‍ വിളിച്ചിട്ട് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് പോലീസിനെയും മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹം ദമാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----