Obituary
ഹൃദയാഘാതം; മലയാളി നഴ്‌സ് സഊദിയിലെ ജുബൈലിൽ നിര്യാതയായി
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദമാം| ഹൃദയാഘാതം മൂലം മലയാളി നഴ്‌സ് സഊദിയിലെ ജുബൈലിൽ നിര്യാതയായി. പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈൽ അൽ മന ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ ശ്രീലക്ഷ്മി (35)യാണ് മരിച്ചത്.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജുബൈൽ നവോദയ കലാസാംസ്കാരിക വേദി സാമൂഹികക്ഷേമ വിഭാഗം കൺവീനർ ശ്രീകുമാറിന്റെ ഭാര്യയാണ്.
മകൾ ദേവിക ജുബൈൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
---- facebook comment plugin here -----