Connect with us

National

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം; മുപ്പത്തിനാലുകാരനായ യുവാവിന് ദാരുണാന്ത്യം

മുമ്പ് കോവിഡ് ബാധിച്ചിട്ടുള്ള വികാസിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികനിഗമനം.

Published

|

Last Updated

നോയിഡ | ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. നോയിഡയിലുള്ള വികാസ് നേഗി എന്ന മുപ്പത്തിനാലുകാരനാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിൽ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി.

കളിക്കിടെ റണ്ണെടുക്കാന്‍ മറുവശത്തേക്ക് ഓടുകയായിരുന്നു വികാസ്. ഇതിനിടെയാണ് പാതിവഴിയില്‍ വച്ച് കുഴഞ്ഞുവീണത്. മറ്റ് കളിക്കാര്‍ ഉടന്‍ തന്നെ വികാസിന് സിപിആര്‍ നല്‍കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു.

മുമ്പ് കോവിഡ് ബാധിച്ചിട്ടുള്ള വികാസിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികനിഗമനം. ക്രിക്കറ്റ് സ്ഥിരമായി കളിച്ചിരുന്നയാളാണ് വികാസ് എന്ന് സുഹൃത്തുക്കളും പറയുന്നു. നോയിഡയില്‍ എഞ്ചിനിയര്‍ ആണ് മരിച്ച വികാസ്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാത കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യയില്‍ ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ കാരണം മരണപ്പെടുന്ന യുവാക്കളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

ഹൃദയസ്തംഭനവും അനുബന്ധ പ്രശ്നങ്ങളുടെയും വര്‍ദ്ധനവിന് കാരണമായി പറയുന്നത് ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണക്രമത്തില്‍ വന്ന വ്യത്യാസവുമാണ്. മുന്‍കാലങ്ങളില്‍ പ്രായമായവരില്‍ മാത്രം കണ്ടിരുന്ന ഹൃദയാഘാതം ഇപ്പോള്‍ 30 നും 40 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരിലും വലിയ രീതിയില്‍ കണ്ടുവരുന്നുണ്ട്.

Latest