Uae
യു എ ഇയിൽ ഈ മാസം അവസാനത്തോടെ ചൂട് കുറയാൻ സാധ്യത
1991നും 2020നും ഇടയിൽ, സെപ്തംബറിലെ ശരാശരി താപനില കുറഞ്ഞത് 29 ഡിഗ്രി മുതൽ പരമാവധി 39 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു.
ദുബൈ | ആഗസ്റ്റ് അവസാന വാരത്തോടെ യു എ ഇയിൽ ചൂട് കുറയാൻ സാധ്യത. തണുപ്പ് കാലത്തിന്റെ വരവറിയിച്ച് അടുത്തയാഴ്ച്ച സുഹൈൽ നക്ഷത്രം ദൃശ്യമാകും. തെക്കൻ ആകാശത്താണ് നക്ഷത്രം ഉദിക്കാറുള്ളത്. മധ്യ പൗരസ്ത്യ ദേശത്തെ ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 22ന്റെ പ്രഭാതം മുതൽ ആഗസ്റ്റ് 24 രാത്രി വരെ സുഹൈൽ ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടൽ.
അറബ് നാടോടിക്കഥകൾ അനുസരിച്ച്, സുഹൈൽ “എഴുന്നേൽക്കുമ്പോൾ’ രാത്രി “തണുക്കുന്നു.’ എന്നിരുന്നാലും അന്തരീക്ഷ താപനിലയിൽ മാറ്റങ്ങൾ പെട്ടെന്ന് ഉണ്ടാകില്ല. സെപ്തംബർ വരെ ചൂടും ഈർപ്പവും ആയിരിക്കും. ആകാശത്തെ ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമായതിനാൽ, സുഹൈൽ നഗ്‌നനേത്രങ്ങൾക്ക് ദൃശ്യമാകും. യു എ ഇയിൽ നല്ല കാഴ്ച വാഗ്ദാനം ചെയ്യുന്ന നിരവധി സ്ഥലങ്ങളുണ്ട്.
1991നും 2020നും ഇടയിൽ, സെപ്തംബറിലെ ശരാശരി താപനില കുറഞ്ഞത് 29 ഡിഗ്രി മുതൽ പരമാവധി 39 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. ഈർപ്പം ശരാശരി 54 ശതമാനത്തിൽ എത്തുന്നു. വേനൽക്കാലത്തെ ഏറ്റവും ഉയർന്ന താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ താപനില ഗണ്യമായി കുറയുന്ന മാസം ഒക്ടോബറാണ്. 1991-നും 2020-നും ഇടയിൽ ശരാശരി കുറഞ്ഞ താപനില 15.5 ഡിഗ്രിയും കൂടിയ താപനില 24.3 ഡിഗ്രിയും ആയിരുന്നു. ജനുവരി പരമ്പരാഗതമായി വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസമാണ്.