Connect with us

Kerala

ഉഷ്ണതരംഗം: റേഷൻകടകളുടെ സമയക്രമത്തിൽ മാറ്റം

രാവിലെ 8 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുക.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് റേഷന്‍കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്താണ് പുതിയ സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകീട്ട് നാലു മുതല്‍ എട്ടുവരെയുമാക്കിയാണ് പുനര്‍ക്രമീകരിച്ചത്. പൊതുവിതരണ ഉപഭോക്തൃ കമ്മീഷണറിന്റെതാണ് ഉത്തരവ്.

പാലക്കാട്, കോഴിക്കോട്,  ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ ഇവിടങ്ങളില്‍  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.