National
ഡല്‍ഹിയില്‍ ഉഷ്ണ തരംഗം; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
നാല് ദിവസം കൂടി ഉഷ്ണതരംഗം തുടരുമെന്നും ഉഷ്ണക്കാറ്റ് രൂക്ഷമാകുമെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു
ന്യൂഡല്‍ഹി | ഉഷ്ണ തരംഗം അതിരൂക്ഷമായ ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 44 മുതല്‍ 47 ഡിഗ്രി വരെ ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി ഉഷ്ണതരംഗം തുടരുമെന്നും ഉഷ്ണക്കാറ്റ് രൂക്ഷമാകുമെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു.
ഡല്‍ഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഉഷ്ണതരംഗം രൂക്ഷമാണ്.ഡല്‍ഹി നഗരത്തില്‍ രാവിലെ മുതലേ അതി ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.
---- facebook comment plugin here -----